ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖലാ റംസാൻ റിലീഫ് 2025

ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖലാ റംസാൻ റിലീഫ് 2025
Ramzan relief 2025 - DKLM Panachamoodu Mekhala Ramzan relief 2025 - DKLM Panachamoodu Mekhala Ramzan relief 2025 - DKLM Panachamoodu Mekhala

ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖല സംഘടിപ്പിച്ച റംസാൻ റിലീഫ് 2025 വിവിധ പരിപാടികളോടെ 15/03/2025 ശനി രാവിലെ എട്ടുമണിക്ക് പനച്ചമൂട് കാസനോവ റസിഡൻസിയിൽ, മേഖലാ പ്രസിഡണ്ട് അമാനുള്ള മിഫ്താഹിയുടെ അധ്യക്ഷതയിൽ ചേരുകയുണ്ടായി.

മേഖലാ സെക്രട്ടറി അൽ അമീൻ അൽ ഖസിമി സ്വാഗതം ആശംസിക്കുകയും, തുടർന്ന് വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസാദ് അവർകൾ പ്രസ്തുത പരിപാടിയും, കിറ്റ് വിതരണവും, വെബ്സൈറ്റ് ലോഞ്ചിങ്ങും, ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

തുടർന്ന് മേഖലയുടെ രക്ഷാധികാരി പൂവച്ചൽ ഫിറോസ് ഖാൻ ബാഖവി അവറുകൾ ബദർ അനുസ്മരണ പ്രഭാഷണം നടത്തി.

മുഹമ്മദ് യാസീൻ ബാഖവി, അൻവർ അൽ ഖാസിമി, ജലാലുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.

പ്രസ്തുത പരിപാടിയിൽ മേഖലയിലെ മുഴുവൻ മദ്രസ അധ്യാപകരും സംബന്ധിച്ചു.

Post a Comment