


ദക്ഷിണ കേരള ലജ്നത്തിൽ മുഅല്ലിമീൻ പനച്ചമൂട് മേഖല പുതുതായി ക്രിയേറ്റ് ചെയ്ത മേഖലയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് ബഹുമാനപ്പെട്ട വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കും ഉസ്താദുമാർക്കും മാതാപിതാക്കൾക്കും വായനക്കാർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് വെബ്സൈറ്റിനെ ക്രമീകരിച്ചിട്ടുള്ളത്.
കുട്ടികൾക്ക് വാർഷിക പരീക്ഷ ഫലം പരിശോധിക്കുവാനും അവരുടെ പരീക്ഷ ടൈം ടേബിൾ, സിലബസ് എന്നിവ പരിശോധിക്കുവാനുമുള്ള സജ്ജീകരണങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാർക്കും മാതാപിതാക്കൾക്കും അറിവ് പകരുന്ന ആത്മീയവും കാലികവുമായ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലേഖനങ്ങളും പഠന പരമ്പരകളും വെബ്സൈറ്റിൽ ഉൾപ്പെടുത്താനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുന്നു.
വർത്തമാന, AI യുഗത്തിൽ, അവ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രബോധന മേഖലയിൽ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് പനച്ചമൂട് മേഖല.