ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ വാർഷിക പരീക്ഷ ദിനങ്ങളാണ് നമ്മിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത്.
പരീക്ഷകളെ നേരിടാനും തങ്ങളുടെ കഴിവുകളെ പ്രകടിപ്പിക്കാനും ഉത്സാഹത്തോടെ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് നമ്മുടെ ഓരോ മക്കളും.
വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ വേണ്ടിയുള്ള കുട്ടികളുടെ ആശ്രാന്ത പരിശ്രമത്തിൽ അവരവരുടെ ഉസ്താദുമാരും സഹായമായി നില ഉറപ്പിച്ചിരിക്കുകയാണ്.
ഈ വരുന്ന എട്ടാം തീയതി മുതലാണ് കുട്ടികളുടെ പരീക്ഷ ആരംഭിക്കുന്നത്.
എല്ലാ കുട്ടികൾക്കും അവരുടെ പരിശ്രമത്തിനനുസരിച്ച് അല്ലാഹു വിജയം നൽകട്ടെ എന്ന് ആശംസിക്കുന്നു.